​സ്പോർട്‌സ് അക്കാദമി സെലക്ഷൻ ജൂൺ 30ന് 

കോട്ടയം: സംസ്ഥാന സ്പോർട്‌സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കോളജ് സ്പോർടസ് അക്കാദമികളിലേയ്ക്ക് പി.ജി. തലത്തിലുള്ള സെലക്ഷൻ ജൂൺ 30നു രാവിലെ ഒൻപതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്,ആർച്ചറി, ബാസ്‌കറ്റ്‌ബോൾ, ബോക്സിംഗ്, കനോയിംഗ്, കയാക്കിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, ഫുട്‌ബോൾ,ഹാൻഡ്‌ബോൾ,ഹോക്കി,ജൂഡോ,കബഡി,ഖോ-ഖോ,നെറ്റ്ബോൾ,റോവിംഗ്,സോഫ്റ്റ് ബോൾ,സ്വിമ്മിംഗ്,തായ്ക്വാണ്ടോ, വോളിബോൾ,വെയിറ്റ് ലിഫ്റ്റിംഗ്,റസിസിലിംഗ് എന്നീ ഇനങ്ങളിലാണ് ഒന്നാംവർഷ ക്ലാസുകളിലേക്ക് സെലക്ഷൻ നടത്തുന്നത്. ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്കും ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ മെഡൽ നേടിയവർക്കും പങ്കെടുക്കാം. ആധാർ കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, സ്പോർട്സ് ഡ്രസ്സ് എന്നിവ സഹിതം രാവിലെ 8.30ന് സെലക്ഷൻ സെന്ററിൽ എത്തണം. ഫോൺ: 0471 2330167,2331546.

Advertisements

Hot Topics

Related Articles