കോട്ടയം: 2026ൽ എസ്.എസ്.എൽ.സി വിജയിച്ചതും നിലവിൽ പ്ലസ് വൺ/വി.എച്ച്.എസ്.സി കോഴ്സിന് ഒന്നാം വർഷ പഠനത്തോടൊപ്പം മെഡിക്കൽ/ എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം നടത്തുന്നതുമായ പട്ടികജാതി വിദ്യാർഥികൾക്ക് 10000 രൂപ വീതം ധനസഹായം നൽകുന്ന വിഷൻ പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ,കോട്ടയം ദർശന അക്കാദമി, പാലാ ടാന്റ് അക്കാദമി, വൈക്കം എക്സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശീലനം നടത്തുന്നവർക്കാണ് ധനസഹായം നൽകുന്നത്.അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോൺ: 0481 2562503) ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം.
Advertisements


