തോറ്റെങ്കിലും കാനഡ രണ്ടാം റൗണ്ടിൽ; ഖത്തറിനെ തോൽപ്പിച്ച് ബോസ്‌നിയയും; ലോകപ്പിൽ ഗ്രൂപ്പ് ബിയിൽ നിന്നും മൂന്ന് ടീമുകൾ റൗണ്ട് ഓഫ് 32 ലേയ്ക്ക്

വാഷിംങ്ടൺ: സ്വിസിനോട് തോറ്റെങ്കിലും ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ കാനഡ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം റൗണ്ടിലേയ്ക്ക്. ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്വിറ്റ്‌സർലൻഡിനു പിന്നാലെ മികച്ച മൂന്നാം സ്ഥാനക്കാരിയി ബോസ്‌നിയ കൂടി രണ്ടാം റൗണ്ടിൽ എത്തിയതോടെ ഗ്രൂപ്പ് ബിയിൽ ഒരു പോയിന്റ് മാത്രമുള്ള ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായി.

Advertisements

ആദ്യ മത്സരത്തിൽ ആതിഥേയരായ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് ഗ്രൂപ്പ് ചാമ്പ്യന്മാരായി സ്വിറ്റ്‌സർലൻഡ് രണ്ടാം റൗണ്ടിലേയ്ക്കു മാർച്ച് ചെയ്യുന്നത്. മത്സരത്തിൽ 46 ആം മിനിറ്റിൽ റൂബെൻ വർഗാസിന്റെ ഗോളിലാണ് സ്വിസ് പടഅക്കൗണ്ട് തുറന്നത്. 57 ആം മിനിറ്റിൽ ജോൺ മൻസാബിയുടെ ഗോളിലൂടെ സ്വിസ് പോരാളികൾ വിജയം ഉറപ്പിച്ചു. 76 ആം മിനിറ്റിൽ കാനഡ പ്രോമിസ് ഡേവിഡിലൂടെ ആശ്വാസ ഗോൾ കണ്ടെത്തിയെങ്കിലും ബാക്കിയുള്ള സമയം കൃത്യമായി കാനഡയെ പൂട്ടിയ സ്വിറ്റ്‌സർലൻഡ് ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ രണ്ടാം റൗണ്ട് ഉറപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രൂപ്പ് ബിയിലെ മൂന്നു കളികളിൽ രണ്ടു വിജയവും ഒരു സമനിലയുമായി ഏഴു പോയിന്റുമായാണ് സ്വിറ്റ്‌സർലൻഡ് രണ്ടാം റൗണ്ടിലേയ്ക്ക് മാർച്ച് ചെയ്യുന്നത്. ഒരു തോൽവിയും ഒരു വിജയവും സമനിലയുമുള്ള കാനഡയ്ക്ക് നാലു പോയിന്റാണ് ഉള്ളത്. സ്വിറ്റസർലൻഡ് ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്.

ഗ്രൂപ്പിൽ നിന്നും മികച്ച മൂന്നാം സ്ഥാനക്കാരായി രണ്ടാം റൗണ്ടിലേയ്ക്ക് വാതിൽ തുറന്ന് എത്തുന്നത് ബോസ്‌നിയയാണ്. ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബോസ്‌നിയ മൂന്നാം സ്ഥാനം സീൽ ചെയ്തത്. 29 ആം മിനിറ്റിൽ കെരിം അലാജ്ബിഗോവിക് നേടിയ ഗോളിലൂടെ മുന്നിലെത്തിയ ബോസ്‌നിയയ്ക്ക്, ഖത്തർ പ്രതിരോധ നിര താരം മെഹബൂബ് അബുനൻഡ ദാനം നൽകിയ സെൽഫ് ഗോളാണ് ലീഡ് നൽകിയത്. 80 ആം മിനിറ്റിൽ എർമിക് മാഹ്മിക് ബോസ്‌നിയുടെ പട്ടിക പൂർത്തിയാക്കി. 42 ആം മിനിറ്റിൽ ഹസൻ അൽഹൈദോസ് ഖത്തറിന്റെ ആശ്വാസ ഗോൾ നേടി.

മൂന്നു മത്സരങ്ങളിൽ വിജയവും പരാജയവും സമനിലയും ഓരോന്ന് വീതം നേടിയാണ് ബോസ്‌നിയ നാലു പോയിന്റ് സ്വന്തമാക്കിയത്. ഒരു സമനിലയിലൂടെ സ്വന്തമാക്കിയ ഒരു പോയിന്റുമായി ഖത്തർ ലോകകപ്പിൽ നിന്നും പുറത്തായി.

Hot Topics

Related Articles