കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ ; ഉച്ചക്ക് ഒരു മണിക്ക് മന്ത്രി റോജി എം ജോൺ പ്രഖ്യാപനം നടത്തും 

കീം പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും എറണാകുളം കളമശേരി, പത്തടിപാലം ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ഫലപ്രഖ്യാപനം നടത്തും. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും, രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.

Advertisements

Hot Topics

Related Articles