കൊല്ലം: കേരള സർക്കാരിന്റെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് വൈദ്യുത സുരക്ഷാ വാരത്തോടനുബന്ധിച്ച്,ഹൈസ്കൂൾ വിദ്യാർത്ഥികളിൽ വൈദ്യുത സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഞ്ചാലുംമൂട് ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനി കുമാരി ഗംഗ .പി മൂന്നാം സ്ഥാനം കരസ്ഥമാക്കി.വൈദ്യുത സുരക്ഷാ വാരം 2026-ന്റെ ഉദ്ഘാടന വേളയിൽ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സമ്മാനദാനം നിർവ്വഹിച്ചു.
Advertisements





