ഈരാറ്റുപേട്ട : ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജകമണ്ഡലം തല ഉദ്ഘാടനം ഇന്ന് രാവിലെ പത്തുമണിക്ക് ഈരാറ്റുപേട്ട ബർക്കത്ത് ഓഡിറ്റോറിയത്തിൽ വച്ച് എംഎൽഎ സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വിപി നാസർ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി കെ സാബു സ്വാഗതം പറഞ്ഞു.പാലാ ആർ ഡി ഒ ഷാഹിന രാമകൃഷ്ണൻ പൊതുജന സദസ്സിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി ഈരാറ്റുപേട്ട എസ് എച്ച് ബി എസ് ശ്രീജിത്ത് യോഗത്തിന് നന്ദി അർപ്പിച്ചു . പൂഞ്ഞാർ നിയോജകമണ്ഡലത്തിലെഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലെപഞ്ചായത്ത് പ്രസിഡന്റുമാരായ ആശാ റിജു തലനാട് പഞ്ചായത്ത് , മിനർവ മോഹൻ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡണ്ട് , ജോമി ബെന്നി തലപ്പലം പഞ്ചായത്ത് പ്രസിഡൻറ്, അംബിക എംഎസ് തീക്കോയി പഞ്ചായത്ത് പ്രസിഡൻറ് , സെമിനാമ കെ ബി മൂന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് , സുബ്രഹ്മണ്യൻ പുത്തൻ കൈപ്പുഴ പൂഞ്ഞാർ .
ഓപ്പറേഷൻ തൂഫാൻ പൂഞ്ഞാർ നിയോജക മണ്ഡലം ഉദ്ഘാടനവും പൊതു സമ്മേളനവും


