വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ:  ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണ ദില്ലിയില്‍ തമിഴ്നാട് സർക്കാർ പ്രതിനിധി

ചെന്നൈ : വീണ്ടും അസാധാരണ നിയമനവുമായി വിജയ് സർക്കാർ. ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണയെ ദില്ലിയില്‍ തമിഴ്നാട് സർക്കാർ പ്രതിനിധിയായി നിയമനം നല്‍കി.നടപടിയില്‍ വ്യാപക വിമർശനമാണ് ഉയരുന്നത്. ജനനായകൻ സിനിമാ നിർമാതാവും കെ.വി.എൻ.പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം. വെങ്കട്ടരമണ ബംഗലൂരുവില്‍ ആണ് സ്ഥിരതാമസം. വിജയ് യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാല്‍ പ്രശ്നങ്ങള്‍ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയില്‍ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി, മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചില്‍ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ടരമണയ്ക്ക് ഇപ്പോള്‍ സർക്കാർ പദവിയും നല്‍കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles