അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ തന്നെ സാക്ഷാൽ സഞ്ജുവിൻ്റെ കുറ്റി തെറുപ്പിച്ചു ; അവിസ്മരണീയ അരങ്ങേറ്റവുമായി അയർലൻഡ് താരം 

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ അയര്‍ലന്‍ഡ് പേസര്‍ ജയ് മൂന്ദ്ര.ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തില്‍, തന്റെ കരിയറിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയാണ് ജയ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വപ്നതുല്യമായ തുടക്കം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.

Advertisements

രാജസ്ഥാനില്‍ ജനിച്ച ജയ് മൂന്ദ്ര, ബിടെക്കിന് പഠിക്കാനായി 2021ലാണ് അയര്‍ലന്‍ഡിലെത്തിയത്. സ്റ്റുഡന്റ് വിസയില്‍ രാജ്യത്തെത്തിയ താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് അയര്‍ലന്‍ഡിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരുകയും ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2025ല്‍ ഐറിഷ് പൗരത്വം നേടിയ ജയിക്ക് ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ആദ്യമായി അവസരം ലഭിച്ചു. ബെല്‍ഫാസ്റ്റില്‍ നടന്ന മത്സരത്തില്‍ ജയ് മൂന്ദ്രയുടെ ആദ്യ ഓവര്‍ തന്നെ ശ്രദ്ധ നേടുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ബൗള്‍ഡാക്കിയാണ് താരം തന്റെ വരവ് അറിയിച്ചത്. ഒരു ബൗളറെന്ന നിലയില്‍ അരങ്ങേറ്റ മത്സരത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നായാണ് ക്രിക്കറ്റ് ലോകം ഇതിനെ വിലയിരുത്തുന്നത്.

Hot Topics

Related Articles