ന്യൂയോർക്ക്: മുൻ ചാമ്പ്യന്മാരായ ജർമനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് ഇക്വഡോർ ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് സെബാസ്റ്റ്യൻ ബെക്കാസെസെ നടത്തിയ വൈകാരിക വിജയാഘോഷം വൈറലായി. 2006-ന് ശേഷം ആദ്യമായാണ് ഇക്വഡോർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
മത്സരത്തിന്‍റെ ഫൈനല്‍ വിസില്‍ മുഴങ്ങിയയുടൻ ആവേശം അടക്കാനാകാതെ കോച്ച് ബെക്കാസെസെ ഗാലറിയിലേക്ക് ഓടിക്കയറുകയും, ബാരിക്കേഡുകള്‍ ചാടിക്കടന്ന് അവിടെയുണ്ടായിരുന്ന തന്‍റെ ഭാര്യയെ കെട്ടിപ്പിടിച്ച് വിതുമ്പുകയുമായിരുന്നു. ചരിത്ര നിമിഷത്തിന് സാക്ഷിയായ ഗാലറിയിലെ ഭൂരിഭാഗം ഇക്വഡോർ ആരാധകരും ആനന്ദക്കണ്ണീരിലായിരുന്നു. ഇത് ആഘോഷിക്കാനുള്ള സമയമാണ്. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഈ സന്തോഷം പങ്കിടുക, ബിയർ കുടിച്ച് മനോഹരമാക്കുക. ലോകകപ്പ് ചരിത്രത്തില്‍ ഇക്വഡോറിന്‍റെ ഏറ്റവും വലിയ വിജയമാണിത്. ഇതിനായി ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു, രാജ്യം കണ്ട ഏറ്റവും മികച്ച ലോകകപ്പ് ക്യാമ്പെയ്ൻ എന്ന സ്വപ്നവുമായാണ് ഞങ്ങള്‍ വന്നത്, അത് ഞങ്ങള്‍ സാധിച്ചെടുത്തു മത്സരശേഷം വികാരാധീനനായി സെബാസ്റ്റ്യൻ ബെക്കാസെസെ പറഞ്ഞു.


