കുറിച്ചി വലിയ പള്ളിയില്‍വലിയ പെരുന്നാള്‍28, 29 തീയതികളില്‍

കുറിച്ചി: പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ട മലങ്കരസഭയിലെ പൗരാണികവും പ്രശസ്തവും, കുറിച്ചി ദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയവുമായ കുറിച്ചി സെ. പീറ്റേഴ്‌സ് & സെ. പോള്‍സ് ഓര്‍ത്തഡോക്‌സ് വലിയപളളിയുടെ പ്രധാന പെരുന്നാള്‍ ജൂണ്‍ 28, 29 (ഞായര്‍, തിങ്കള്‍) തീയതികളില്‍ നടത്തപ്പെടുന്നു. ശുശ്രൂഷകള്‍ക്ക് കോട്ടയം ഭദ്രാസനാധിപന്‍ അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും.
28 ഞായര്‍ രാവിലെ 8.00 ന് വി. കുര്‍ബ്ബാന, വൈകിട്ട് 6.00 ന് സന്ധ്യാപ്രാര്‍ത്ഥന, 7.00 ന് ഗാനശുശ്രൂഷ, 7.15 ന് വചന ശുശ്രൂഷ : അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, 7.40 ന് പിതൃസ്മൃതി (സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന), 7.50 ന് പെരുന്നാള്‍ പ്രദക്ഷിണം (പളളിയില്‍ നിന്നും പുറപ്പെട്ട് കരുനാട്ടുകവല കുരിശടി വഴി നീലംപേരൂര്‍ മുടി ജംഗ്ഷന്‍ വരെ), 9.00 ന് ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, വാഴ്വ്.
ജൂണ്‍ 29 തിങ്കള്‍ വലിയ പെരുന്നാള്‍
7.15 am ന് പ്രഭാത നമസ്‌ക്കാരം, 8.30 ന് വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തുടര്‍ന്ന് സമ്മാനദാനം. 11.15 ന് പെരുന്നാള്‍ പ്രദക്ഷിണം പളളിയില്‍ നിന്നും പുറപ്പെട്ട് കല്‍ക്കുരിശുചുറ്റി. 11.45 ന് ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന്. വികാരി ഫാ. ഫീലിപ്പോസ് ഫീലിപ്പോസ്, ട്രസ്റ്റി മനു വര്‍ഗീസ് ആര്യാട്ട്, സെക്രട്ടറി റെജി ജോണ്‍ നേര്യത്ര എന്നിവര്‍ നേതൃത്വം നല്‍കും.

Advertisements


by
jinto 9947124980

Hot Topics

Related Articles