പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തില്‍ വൻ ക്രമക്കേട്; പരീക്ഷ എഴുതിയ പലരുടെയും 10 ചോദ്യങ്ങൾ പരിശോധിച്ചില്ല ; ഒന്നാം റാങ്ക് നേടിയ ഇടത് അനുകൂല സംഘടനാ അംഗമാണെന്ന് ആരോപണം 

തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തില്‍ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയല്‍ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങള്‍ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നല്‍കിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നല്‍കി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ മറ്റുള്ള ഉദ്യഗാർത്ഥികള്‍ ആരോപിച്ചു.

Advertisements

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച്‌ 3 ആഴ്ചക്കുള്ളിലായിരുന്നു നിയമനം. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ. സംസ്ഥാന സർക്കാരിനെ നേരിട്ട് ഉപദേശം നല്‍കുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച്‌ മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നല്‍കിയത്. എന്നാ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും, എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർത്ഥികളില്‍ നിന്ന് മറച്ചു വെച്ചുവെന്നും പരാതിയില്‍ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷയില്‍ 100 മാർക്കിന്‍റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടാം പേപ്പറില്‍ ക്രമക്കേട് നടന്നു എന്നാണ് ഉദ്യോഗാർത്ഥികള്‍ ആരോപിക്കുന്നത്. രണ്ടാം പേപ്പറില്‍ 100 മാർക്കിന് 28 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഉദ്യോഗാർത്ഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ 9 മുതല്‍ 19 വരെയുള്ള ഉത്തരങ്ങള്‍ക്ക് മാർക്ക് ഇട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പരീക്ഷ പിഎസ്‍സി അട്ടിമറിച്ചെന്ന സംശയം ബലപ്പെടുന്നത്. 100 മാർക്കില്‍ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥി പറയുന്നു.

പരീക്ഷയുടെ ഉത്തരക്കടലാസ് നല്‍കാതെയും പി എസ് സി ഒളിച്ചുകളി നടത്തിയെന്നാണ് ആരോപണം. ഉത്തരകടലാസ് പകർപ്പിന് അപേക്ഷ നല്‍കിയവരെ ഒരു വർഷം വട്ടം കറക്കി. വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നല്‍കിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോർഡിലെ ഉന്നത നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച്‌ ദ്യോഗാർഥികള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കാൻ പിഎസ്സിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ നിർദേശം നല്‍കി.

Hot Topics

Related Articles