വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റു

പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ – കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42) അർജുൻ സൂരജ് ( 13 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. അർധരാത്രിയിൽ രാമപുരം ചിറകണ്ടത്ത് വച്ച് കാർ വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് രാമപുരം സ്വദേശി ആഷിക് മോഹന് ( 33 ) പരുക്കേറ്റു.

Advertisements

Hot Topics

Related Articles