കോട്ടയം: ജാഗ്രത ന്യൂസ് വാർത്തയ്ക്ക് പിന്നാലെ പ്രതിഷേധ സമരവുമായി റോഡിലിറങ്ങിയ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ പ്രതിഷേധം ഒടുവിൽ ഫലം കണ്ടു. മാസങ്ങളോളമായി തകർന്ന് കിടന്ന എം.സി റോഡിലെ എസ്.എച്ച് മൗണ്ട് ജംഗ്ഷനിലെ റോഡിലെ കുഴി സമരം നടന്ന പകലിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് ടാർ ചെയ്തു. പ്രതിഷേധം ഫലം കണ്ടതോടെ യാത്രക്കാർക്ക് ഇനി സുഗമമായി യാത്ര ചെയ്യാം. മാസങ്ങളോളമായി തകർന്ന് കിടന്ന റോഡാണ് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിന് പിന്നാലെ അറ്റകുറ്റപണി നടത്തി ടാർ ചെയ്തത്.
ഓട നിർമ്മാണത്തിന്റെ പേരിലാണ് മാസങ്ങൾക്ക് മുൻപ് എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ജംഗ്ഷനിലെ റോഡ്് കുഴിച്ചിട്ടത്. ഈ റോഡിൽ കുഴി രൂപപ്പെടുകയും, റോഡിൽ പലപ്പോഴും വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുകയുമായിരുന്നു. രാത്രി കാലത്ത് ഈ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം ഈ റോഡിലെ കുഴിയിലെ അപകട സാധ്യത ചൂണ്ടിക്കാട്ടി ജാഗ്രത ന്യൂസ് ലൈവ് വാർത്ത ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെ ബിജെപി ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലം കമ്മിറ്റി സമരം പ്രഖ്യാപിച്ചത്. എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ജംഗ്ഷനിൽ സമരം നടത്തിയ ബിജെപി , തുടർന്ന് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിൽ എത്തി ജീവനക്കാരുമായി ചർച്ച നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്നലെ തന്നെ പൊതുമരാമത്ത് വകുപ്പ് അധികൃതർ എത്തി റോഡിന്റെ അറ്റകുറ്റപണി നടത്തിയത്. ഈ കുഴി അടച്ച് ടാർ ചെയ്യുകയും ചെയ്യതിട്ടുണ്ട്. ഏതായാലും റോഡിലെ കുഴി അടച്ച് യാത്രക്കാർക്ക് യാത്ര സുഗമമാക്കിയതിന് വഴിയൊരുക്കിയ ബിജെപി സമരത്തിന് നന്ദി പറയുകയാണ് നാട്ടുകാർ.


