പാലാ: പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർ മുഖ്യമന്ത്രി വി. ഡി. സതീശനെ നിയമ സഭ മന്ദിരത്തിൽ ചെന്ന് സന്ദർശിക്കുകയും പാലാ നഗരസഭയുടെ ജനകീയ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, പൊതുജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് അദ്ദേഹവുമായി വിശദമായ കൂടിക്കാഴ്ച നടത്തി.
പാലാ നഗരസഭയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ആവശ്യമായ നിർദേശങ്ങളും പിന്തുണയും വി. ഡി. സതീശനിൽ നിന്ന് കൗൺസിലർമാർ അഭ്യർഥിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ ജനകീയ വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ചുവരുന്ന നിലപാടുകളെ കൗൺസിലർമാർ അഭിനന്ദിക്കുകയും തുടർന്നും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹകരണവും പിന്തുണയും തുടർന്നും ലഭ്യമാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.
കൂടിക്കാഴ്ചയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, നഗരസഭ വൈസ് ചെയർപേഴ്സൺ മായ രാഹുൽ, കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു എന്നിവർ പങ്കെടുത്തു.


