രാജ്യത്ത് ഇന്ധന വില കുറച്ച്‌ നയാര : പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് ഇന്ധന വില കുറച്ച്‌ നയാര എനര്‍ജി. പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്.

Advertisements

ജൂലൈ ഒന്ന് മുതല്‍ പുതിയ വിലയായിരിക്കും ഈടാക്കുക എന്ന് കമ്പനി അറിയിച്ചു. ഇതോടെ മറ്റു പ്രധാന എണ്ണ കമ്പനികളും പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് നയാരയുടെ നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പശ്ചിമേഷ്യന്‍ യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില നാല് തവണ വര്‍ധിപ്പിച്ചിരുന്നു. യുദ്ധം അവസാനിക്കുകയും ക്രൂഡ് വില കുറഞ്ഞ് 72 ഡോളറിലെത്തുകയും ചെയ്തിട്ടും പെട്രോള്‍ വില കുറയ്ക്കാന്‍ ഇന്ത്യന്‍ എണ്ണ കമ്പനികള്‍ തയ്യാറായിട്ടില്ല. അതിനിടെയാണ് നയാരയുടെ നീക്കം വ്യത്യസ്തമായത്. ഇത് മറ്റു കമ്പനികളില്‍ സമ്മര്‍ദ്ദം ചെലത്തുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ മാര്‍ച്ച്‌ മാസത്തില്‍ നയാര പെട്രോളിന് 5 രൂപയും ഡീസലിന് മൂന്ന് രൂപയും വര്‍ധിപ്പിച്ചിരുന്നു. അതേസമയം, ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഉള്‍പ്പെടെയുള്ള ആഭ്യന്തര എണ്ണ കമ്പനികള്‍ പെട്രോളിന് 8 രൂപയോളം വര്‍ധിപ്പിച്ചു. ഇത് അവശ്യവസ്തുക്കളുടെ വില ഉയരാന്‍ ഇടയാക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles