ഓപ്പറേഷൻ തൂഫാൻ 1 മില്യൺ ഗോൾ – ലഹരിവിരുദ്ധ റാലി സംഘടിപ്പിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ഓപ്പറേഷൻ തൂഫാൻ 1 മില്യൺ ഗോൾ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ രാജേഷ് കുമാർ സാർ
പരിപാടിയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി റാലിയിൽ പങ്കെടുത്തു.

Advertisements

പരിപാടിയുടെ ഭാഗമായി സ്കൂളിലെ എസ്.പി.സി. (SPC) വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ധേയമായി. ലഹരിക്കെതിരെ ശക്തമായ സന്ദേശം സമൂഹത്തിന് പകർന്ന ഫ്ലാഷ് മോബ് കാണികളുടെ പ്രശംസ ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു.

Hot Topics

Related Articles