പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് കൈവിടാതെ ആതിഥേയർ..! ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് അമേരിക്ക പ്രീ ക്വാർട്ടറിൽ

സാൻ ഫ്രാൻസിസ്‌കോ: 64 ആം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് പത്ത് പേരായി ചുരുങ്ങിയിട്ടും കരുത്ത് കൈവിടാതെ ആക്രമിച്ച് കളിച്ച അമേരിക്ക ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ. ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ആതിഥേയരായ അമേരിക്ക പ്രീ ക്വാർട്ടർ ഫൈനലിലേയ്ക്ക് കുതിപ്പ് നടത്തിയത്. പൂർണ സമയത്തും പ്രതിരോധക്കളി കളിഞ്ഞ ബോസ്‌നിയ അമേരിക്കയെ ആദ്യ പകുതിയിൽ പൂട്ടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആക്രമിച്ച് കളിച്ച അമേരിക്കയ്ക്ക് ഗോൾ ലഭിച്ചത്. 45 ആം മിനിറ്റിൽ ഫ്‌ളോറിൻ ബാലോഗനാണ് ഗോൾ നേടിയത്. എന്നാൽ, 64 ആം മിനിറ്റിൽ ഗോൾ വേട്ടക്കാരൻ ബാലോഗൻ തന്നെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് അമേരിക്കയ്ക്ക് വൻ തിരിച്ചടിയായി. അമേരിക്ക പത്ത് പേരായി ചുരുങ്ങിയ ശേഷം ബോസ്‌നിയ മികച്ച നീക്കങ്ങളെല്ലാം നടത്തിയെങ്കിലും, പ്രതിരോധത്തിലെ മികവ് അവർക്ക് ആക്രമണത്തിൽ പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ സമനില ഗോൾ അകന്നു നിന്നു. എന്നാൽ, 82 ആം മിനിറ്റിൽ മാലിക് തിൽമാൻ നേടിയ ഫ്രീകിക്ക് ഗോളിലൂടെ അമേരിക്ക കളി സീൽ ചെയ്തു. നിർണ്ണായകമായ മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയിട്ടും വൻ വിജയം നേടിയാണ് അമേരിക്ക പ്രീ ക്വാർട്ടറിലേയ്ക്ക് കുതിക്കുന്നത്. പ്രീക്വാർട്ടറിൽ ബെൽജിയത്തെ അമേരിക്ക നേരിടും.

Advertisements

Hot Topics

Related Articles