ഇപ്റ്റ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നാടക പരിശീലന കളരി ജൂലൈ അഞ്ചിന് ; നാടക – സീരിയൽ നടി എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്യും

കോട്ടയം: കുമരകം ശങ്കുണ്ണി മേനോന്റെ സ്മരണാർത്ഥം ഇപ്റ്റ കോട്ടയം ജില്ലാ കമ്മിറ്റി പ്രമുഖ നാടക പരിശീലകൻ പി.ജോസഫ് ആന്റണി (സ്‌കൂൾ ഓഫ് ഡ്രാമ) നേതൃത്വത്തിൽ നടത്തി വരുന്ന നാടക പരിശീലന കളരിയുടെ രണ്ടാം ഘട്ടം ജൂലൈ അഞ്ച് ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ജോയിന്റ് കൗൺസിൽ ഹാളിൽ ആരംഭിക്കും. പ്രശസ്ത നാടക – സീരിയൽ നടി എസ്.വിജയകുമാരി ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് സുജാതൻ മുഖ്യപ്രഭാഷണം നടത്തും. 2025 ഫെബ്രുവരി എട്ട് മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ജോയിന്റ് കൗൺസിൽ ഹാളിലാണ് നാടക പരിശീലന കളരി നടക്കുന്നത്.

Advertisements

Hot Topics

Related Articles