കുറവിലങ്ങാട് കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണം: ആര്‍ ജെ ഡി

ഫോട്ടോ : ആര്‍ജെഡി കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസമ്മേളനം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉത്ഘാടനം ചെയ്യുന്നു

Advertisements

കുറവിലങ്ങാട്: വൈക്കം, മീനച്ചില്‍ താലൂക്കുകളിലായി ഉള്‍പ്പെട്ടിട്ടുള്ള കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുളക്കുളം, ഞീഴൂര്‍, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, വെളിയന്നൂര്‍, ഉഴവൂര്‍, മാഞ്ഞൂര്‍, കാണക്കാരി, കിടങ്ങൂര്‍,കടപ്ലാമറ്റം, കടുത്തുരുത്തി എന്നീ 11 ഗ്രാമപഞ്ചായത്തുകളെ ഉള്‍കൊള്ളിച്ച് കുറവിലങ്ങാട് കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ആര്‍ ജെ ഡി കടുത്തുരുത്തി നിയോജക മണ്ഡലം നേതൃസമ്മേളനം ആവശ്യപ്പെട്ടു.
കേരളകത്തോലിക്കാ സഭയിലെ അതിപുരാതന ദേവാലയവ്യം സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടന കേന്ദ്രവുമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറാന പള്ളി,
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രം, കുറവിലങ്ങാട് ദേവമാതാ കോളേജ് ഉഴവൂര്‍ സെന്റ്സ്റ്റീഫന്‍സ് കോളേജ്, കിടങ്ങൂര്‍ എഞ്ചിനിയറിംഗ് കോളേജ്, കടുത്തുരുത്തി ഗവമ്മെന്റ് പോളിടെക്‌നിക്, കാര്‍ഷിക ഗവേഷണ കേന്ദ്രം സയന്‍സ് സിറ്റി,താലൂക്ക് ആശുപത്രി, കൂടംകുളം വൈദ്യുതി വിതരണ കേന്ദ്രം, മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ ജന്മദേശം തുടങ്ങി ഒട്ടേറെ പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ കടുത്തരുത്തി നിയോജക മണ്ഡലത്തില്‍ പെട്ട വിവിധ പഞ്ചായത്തുകളിലാണ് സ്ഥിതി ചെയ്യുന്നത് ഇവയെല്ലാം ഒരു താലൂക്കിന്റെ പരിധിയില്‍ പെടുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണിതോമസ് ഉത്ഘാടനം ചെയ്തു
നിയോജക മണ്ഡലം പ്രസിഡന്റ് ഏ.വി. ജോര്‍ജ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഇ. ഷെറീഫ് , ജോയി പരുന്ത നോലില്‍, വി.ജെ. വര്‍ക്കി വെടിയഞ്ചേരില്‍, രാധാകൃഷ്ണമേനോന്‍, റിജോ പാദുവ , എം.ഡി. മത്തായി
എന്നിവര്‍ പ്രസംഗിച്ചു.

Hot Topics

Related Articles