ആലപ്പുഴ: യൂറോപ്യൻ രാജ്യമായ ലാത്വിയിൽ ജോലി വാഗ്ദാനം നൽകി 20ലധികം പേർ വിദേശത്ത് കുടുങ്ങി. പരാതിയിൽ അന്വേഷണം ആരംഭിച്ചു. അരൂർ, ചന്തിരൂർ സ്വദേശിയായ കളപ്പുറേക്കൽ ആൻറണിയുടെ മകൻ ക്രിസ്റ്റി ആൻറണിയാണ് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തുവെന്ന് പരാതി.
ലാത്വിയയിലെത്തിയവർ ആറുമാസത്തോളമായി ജോലിയും മതിയായ ഭക്ഷണവും ലഭിക്കാതെ ദുരിതജീവിതം നയിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. പലരും ലാറ്റ്വിയയിൽനിന്ന് സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തെങ്കിലും അവിടെയും തൊഴിലും വരുമാനവും ലഭിക്കാതെ കഷ്ടത അനുഭവിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇവർ കടുത്തസാമ്പത്തിക പ്രതിസന്ധിയിലും മാനസിക ബുദ്ധിമുട്ടുകളിലുമാണ് കഴിയുന്നതെന്ന് ബന്ധുക്കൾപറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും ബന്ധുക്കളും അരൂർ പൊലീസിൽ പരാതി നൽകി. വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരുടെ അവസ്ഥ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണ മെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ലാത്വിയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് : 20ലധികം പേർ വിദേശത്ത് കുടുങ്ങി; തട്ടിപ്പ് നടത്തിയത് അരൂർ, ചന്തിരൂർ സ്വദേശി എന്ന് ആരോപണം

Advertisements

