പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്ത് എക്‌സൈസ്; പരിശോധന തുടരുന്നു

കോട്ടയം: പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്ത് എക്‌സൈസ് സംഘം. കേരളത്തിൽ വിൽക്കാൻ അനുമതിയില്ലാത്ത പോണ്ടിച്ചേരിയിൽ മാത്രം വിൽക്കുന്ന മദ്യമാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. പരിശോധന തുടരുകയാണ്. കേരളത്തിൽ വിൽക്കാൻ സാധിക്കാത്ത പോണ്ടിച്ചേരിയിൽ മാത്രം വിൽക്കാൻ സാധിക്കുന്ന ആറ് കുപ്പി മദ്യവും , ഒരു കുപ്പിയിൽ ഊറ്റി സൂക്ഷിച്ചിരിക്കുന്ന മദ്യവും . ഉപയോഗിച്ച രണ്ടു കുപ്പി മദ്യവും കണ്ടെത്തിയിട്ടുണ്ട്. ലയൺസ് ക്ലബ്ബിൻറെ വളപ്പിൽ നിർത്തിയിട്ടിരിക്കുന്ന കാറിനുള്ളിൽ പോണ്ടിച്ചേരി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് സംശയിക്കുന്നുണ്ട്. ഈ കാറിന്റെ ഉടമ ക്ലബ്ബിൽ നിന്നും എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. കാർ തുറന്നു പരിശോധന നടത്തുന്നതിനായി സഹായം തേടിയിട്ടുണ്ട് എക്സൈസ് സംഘം.

Advertisements

Hot Topics

Related Articles