ചെങ്ങന്നൂർ വനിതാ ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം; ജൂലൈ 6 വരെ അപേക്ഷിക്കാം

കോട്ടയം: ചെങ്ങന്നൂർ ഗവൺമെന്റ് വനിതാ ഐ.ടി.ഐയിലെ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, സർവ്വേയർ, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ജൂലൈ ആറു വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ : 0479 2457496, 9747454553.

Advertisements

Hot Topics

Related Articles