ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ട്​ ഒമ്പത്​ പഞ്ചായത്തിലും ശനിയാഴ്​ച ജലവിതരണം മുടങ്ങും 

ആലപ്പുഴ: കരുമാടി ശുദ്ധീകരണശാലക്ക്​ വെള്ളം നൽകുന്ന തിരുവല്ല കടപ്ര പമ്പ്​ ഹൗസിലെ ട്രാൻസ്​ഫോമറിൽ പുതിയ ചേഞ്ച്​ ഓവർ എ.ബി സ്വിച്ച്​ സ്ഥാപിക്കുന്ന പ്രവർത്തികൾ സാ​ങ്കേതികകാരണങ്ങളാൽ മാറ്റിവെച്ചതിനാൽ ആലപ്പുഴ നഗരസഭയിലും സമീപത്തെ എട്ട്​ ഒമ്പത്​ പഞ്ചായത്തിലും ശനിയാഴ്​ച ജലവിതരണം മുടങ്ങില്ലെന്ന്​ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു. ആലപ്പുഴ നഗരസഭ, തകഴി, പുറക്കാട്​, അമ്പലപ്പുഴ തെക്ക്​, അമ്പലപ്പുഴ വടക്ക്​, പുന്നപ്ര തെക്ക്​, പുന്നപ്ര വടക്ക്​, ആര്യാട്​, മണ്ണഞ്ചേരി, മാരാരിക്കുളം എന്നീ പഞ്ചായത്തുകളിൽ ശനിയാഴ്​ച രാവിലെ എട്ട്​ മുതൽ വൈകീട്ട്​ ആറുവരെ ജലവിതരണം മുടങ്ങുമെന്നാണ്​ നേരത്തെ അറിയിച്ചിരുന്നത്​. ഷട്ട്​ ഡൗൺ പ്രവർത്തികൾ മറ്റൊരുദിവസത്തക്ക്​ മാറ്റിവെച്ചു. പുതുക്കിയതീയതിയും സമയവും പിന്നീട്​ അറിയിക്കും.

Advertisements

Hot Topics

Related Articles