എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിലെ അശാസ്ത്രീയ ഓട നിർമ്മാണം: കടകൾക്ക് മുന്നിൽ വെള്ളക്കെട്ട്; വലഞ്ഞ് വ്യാപാരികൾ

കോട്ടയം: എം.സി റോഡിൽ നാട്ടകം സിമന്റ് കവലയിലെ അശാസ്ത്രീയ ഓട നിർമ്മാണത്തെ തുടർന്ന് കടകൾക്ക് മുന്നിൽ വെള്ളക്കെട്ടെന്ന് ആരോപണം. സിമന്റ് കവല ജംഗ്ഷന് സമീപത്തെ റോഡരികിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നത്. നേരത്തെ ഇവിടെ മഴ പെയ്യുമ്പോൾ വെള്ളക്കെട്ടുണ്ടായിരുന്നു. എന്നാൽ, മഴ മാറുമ്പോൾ ഈ വെള്ളക്കെട്ടും ഒഴിവായിരുന്നു. എന്നാൽ, ഇപ്പോൾ മഴ പെയ്യുന്നതോടെ റോഡരികിലെ കടയ്ക്കു മുന്നിൽ വെള്ളക്കെട്ട് അതിരൂക്ഷമായി തുടരുന്നതായാണ് കടയുടമകൾ പരാതി പറയുന്നത്. മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് മണിക്കൂറുകളോളം തുടരുന്നതിനാൽ അതിരൂക്ഷമായ പ്രതിസന്ധിയാണ് ഉടലെടുക്കുന്നതെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Advertisements

Hot Topics

Related Articles