കോട്ടയം : ഇക്കൊല്ലത്തെ മള്ളിയൂര്‍ വിനായക ചതുര്‍ഥി സെപ്റ്റംബര്‍ 14 തിങ്കളാഴ്ച്ചയായിരിക്കുമെന്ന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി അറിയിച്ചു. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് വിനായക ചതുര്‍ഥി ആചരിക്കേണ്ടത്. ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന് നമ്പൂതിരിയുടെ കാലം മുതല്‍ പിന്തുടര്ന്നു വന്ന രീതിയും സമ്പ്രദായവും അനുസരിച്ചാണ് ചതുര്‍ഥി ദിനം നിശ്ചയിച്ചത്. പിറന്നാള്‍ പക്ഷമാണ് വിനായക ചതുര്‍ഥി ആചരിക്കുന്നത്.
ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുത്ഥി പിറന്നാള്‍ പക്ഷമുള്ള ദിവസമാണ് ചതുര്‍ഥി. ഉദിച്ച് ആറു നാഴികയുള്ള ദിവസമാണ് പിറന്നാള്‍ പക്ഷം.
ഉദയാല്പരം ആറു നാഴികയില്‍ കുറവായിരുന്നാല്‍ തലേന്ന്. ഇതനുസരിച്ച് മലയാളമാസം 1202 ചിങ്ങം 29 (സെപ്റ്റംബര്‍ 14) ആയിരിക്കും മള്ളിയൂരിലെ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നേ ദിവസമായിരിക്കും 10,008 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട്, വിശേഷാൽ എഴുന്നള്ളിപ്പ് എന്നിവ എല്ലാം നടക്കുന്നത്.


