കെ.കെ. മഹേശന്‍റെ മരണം : പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് പുനരന്വേഷണം നടത്തണം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി മഹേശന്‍റെ ഭാര്യ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് പദ്ധതി സംസ്ഥാന കോഓഡിനേറ്റുമായിരുന്ന കെ.കെ. മഹേശന്‍റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപവത്കരിച്ച് പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഉഷാദേവി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകി. ഹരിപ്പാട്ടെ വസതിയിലെത്തിയാണ് പരാതി നേരിട്ട് നൽകിയത്. ഇതേആവശ്യം ഉന്നയിച്ച് കോൺഗ്രസ് നേതാവ് വി.എം. സുധീരനാണ് ആദ്യം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതിന് പിന്നാലെ കുടുംബം മുഖ്യമന്ത്രിക്ക് കത്തുംനൽകിയിരുന്നു.

Advertisements

ഇതേക്കുറിച്ച് അന്ന് ചോദിച്ചപ്പോൾ പരാതിയുടെ പകർപ്പ് മാത്രമാണ് ലഭിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. നീതികിട്ടുന്നതുവരെ കേസിൽനിന്ന് പിന്മാറില്ലെന്ന് ഭാര്യ ഉഷാദേവി പറഞ്ഞു. പരാതി നൽകിയശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ. കേസിനെക്കുറിച്ച് വിശദമായി കേട്ടു. നിലവിലെ സ്ഥിതി അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പുനൽകി. കേസിൽനിന്ന് രക്ഷപ്പെടാനാണ് തുഷാർ വെള്ളാപ്പള്ളി നിരന്തരം അധിക്ഷേപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.കെ. മഹേശന്‍റെ മരണത്തിനുശേഷം വീട് സന്ദർശിക്കുന്നത് നിരസിച്ചതോടെയാണ് ആറുവർഷമായി അധിക്ഷേപിക്കുന്നത്. നിരന്തരം കുറ്റപ്പെടുത്തിയാൽ കേസിൽനിന്ന് പിന്മാറുമെന്ന വിശ്വാസത്തിലായിരിക്കാം ആക്ഷേപം ചൊരിയുന്നത്. നഷ്പ്പെട്ടതിൽ കൂടുതൽ ഇനി ഒന്നുംവരാനില്ല. ഒരാൾ മരിച്ചുകഴിഞ്ഞാൽ കുടുംബത്തെ മുഴുവനായി അധിക്ഷേപിച്ച് ഇല്ലാക്കുകയെന്നത് അവരുടെ സ്വഭാവമാണെന്നും അവർ പറഞ്ഞു.

Hot Topics

Related Articles