സ്വതന്ത്രമുന്നണിയ്ക്കൊപ്പം ഒരു സഹകരണത്തിനുമില്ല; ഇത് കേരള കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് ;  പാലാ നഗരസഭയിലെ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപി 

പാലാ : പാലായിൽ ഇപ്പോൾ ഉള്ളത് പ്രാദേശികമായ വിഷയമാണെന്ന് ജോസ് കെ മാണി. അതിൽ കേരള കോൺഗ്രസ് എമ്മിന്റെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും. സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനും ഇല്ലെന്ന് മുൻപ് തന്നെ കേരളാ കോൺഗ്രസ്‌ എം വ്യക്തമാക്കിയിട്ടുണ്ട്

Advertisements

 സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത്  പല അപകടങ്ങൾക്കും കാരണമാകുമെന്ന് മുൻകൂട്ടി കണ്ടിട്ടുണ്ട്.  നിലവിലുള്ളത് യുഡിഎഫിന്റെ  ആഭ്യന്തര പ്രശ്നമാണ്.  അവിശ്വാസം സംബന്ധിച്ചൊക്കെ കേരള കോൺഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കും. പാലാ അനാഥമായി പോകാൻ പാടില്ല.  കഴിഞ്ഞ ആറുമാസമായി പാലായിൽ ഭരണം നടക്കുന്നില്ല എന്നും ജോസ് കെ മാണി ആരോപിച്ചു.

Hot Topics

Related Articles