ചന്തിരൂർ: സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ സമീപവാസികളായ ദമ്പതികളെ വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്തിരൂർ മേഴ്സി ഹയർസെക്കൻഡറി സ്കൂളിന്‍റെ മതിൽ ഇടിഞ്ഞുവീണ് ഒതിക്കാംപറമ്പ് വീട്ടിൽ ദാസൻ (65), ഭാര്യ സുജാത (62) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്കൂളിനടുത്താണ് ഇവരുടെ വീട്. വീട്ടുമുറ്റത്ത് ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് മതിൽ ഇടിഞ്ഞുവീണത്. സുജാതയുടെ വലുതുകാലിന് ഒടിവുണ്ട്. പരിക്കേറ്റ ദാസന് സി.ടി സ്കാൻ നിർദേശിച്ചിട്ടുണ്ട്.
Advertisements


