ശ്യാമപ്രസാദ് മുഖർജി 125-ാം ജന്മവാർഷികവും അനുസ്മരണവും നടന്നു

കോട്ടയം: ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്യാമപ്രസാദ് മുഖർജി 125-ാം ജന്മവാർഷികവും അനുസ്മരണവും നടത്തി. എ ബി വാജ്പേയ് ഭവനിൽ നടന്ന യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു.

Advertisements

ഭാരത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയും നിലനിർത്താൻ ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് ശ്യാമപ്രസാദ് മുഖർജിയുടേത് എന്ന് അദ്ദേഹം പറഞ്ഞു.
രാജ്യവിഭജനസമയത്ത് ബംഗാൾ വിഭജിക്കാൻ ഉള്ള തീരുമാനത്തിന് എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും,ഇന്ന് കാണുന്ന ഭാരത്തിൻ്റെ അഭിഭജ്യഗഡകമായ പശ്ചിമ ബംഗാൾ ഇതുപോലെ നിലനിൽക്കുവാൻ കാരണകാരൻ ആയതും ശ്യാമപ്രസാദ് മുഖർജി തന്നെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ വിചക്ഷണൻ ആയിരുന്നിട്ടും, 1947ൽ രൂപീകൃതമായ ഐക്യമുന്നണി ഭരണകൂടത്തിൽ വ്യവസായവകുപ്പുമന്ത്രി ആയിട്ടാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്.വ്യവസായ വകുപ്പ് ഭരണത്തിൽ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനമാണ് അദ്ദേഹം കഴിച്ചവെച്ചത് എന്നും ഭാരതത്തിലെ എണ്ണം പറഞ്ഞ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങുന്നത് ശ്യാമപ്രസാദ് മുഖർജിയുടെ ദീർഘവീക്ഷണത്തിൻ്റെ ഫലം ആണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിൻ്റെ ഉദാഹരണം ആണ് 1947 ൽ തുടക്കം കുറിച്ച ദാമോദർ വാലി ബഹുമുഖ നദീതട പദ്ധതി.ഇന്നത്തെ ജാർഖണ്ഡ്,ബംഗാൾ enni സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന e പദ്ധതി അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമായിട്ടുകൂടി പദ്ധതിയുടെ ചരിത്രത്തിൽ നിന്നുപോലും അദ്ദേഹത്തിൻ്റെ പേര് നീക്കം ചെയ്യുന്നതരത്തിൽ ആണ് സർകാർ ഇടപെടൽ ഉണ്ടായത്.അതിന് കാരണം സർക്കാരിൻ്റെ നയം ഭാരതത്തിൻ്റെ അഖണ്ഡതയും ഐക്യവും തകർക്കും എന്ന് തുറന്നു പറഞ്ഞുകൊണ്ട് ശ്യാമപ്രസ് മുഖർജി അദ്ദേഹത്തിൻ്റെ മന്ത്രിസ്ഥാനം പോലും രാജി വെച്ച് പുറത്ത് വന്നു അതിനെതിരെ പോരാടി എന്നത് ആണ് എന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


തുടർന്ന് അദ്ദേഹം ജനസംഘ രൂപീകരണവും തുടർന്ന് 1952il നടന്ന തിരഞ്ഞെടുപ്പിൽ ശ്യാമപ്രസാദ് മുഖർജി കൊൽക്കത്തയിൽനിന്നും വിജയിക്കുകയും ,അ തിരഞ്ഞെടുപ്പിൽ 3 MP മാർ ജനസഘത്തിന് ലഭിക്കുകയും ചെയ്തത് ചരിത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്യാമപ്രസാദ് മുഖർജിയുടെ നയസമീപനം ആണ് ഭാരതീയ ജനസംഘവും ,ബിജെപിയും പിന്തുടരുന്നത്.അതുകൊണ്ട് ആണ് 1967 ഭാരത്തിൽ ആദ്യമായി ബാലറ്റ് പേപ്പറിൽ കൂടി അധികാരത്തിൽ വന്ന ഒരു സർക്കാരിനെ പിരിച്ചുവിട്ടപ്പോൾ പാർലമെൻ്റിൽ ജനസംഘത്തിൻ്റെ പ്രതിഷേധം ഉണ്ടായത് എന്ന് അന്ന് അതിനു നേതൃത്വം നൽകിയ ഡൽഹിയും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യയയും anu എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യമാണ് വലതു എന്ന കാഴ്ചപ്പാട് ആണ് മുഖർജി മുൻപോട്ട് വെച്ചത് എന്നും ഇന്ന് ഭാരതത്തിൻ്റെ പ്രധാനമന്ത്രി മോദിജിവരെ e കാഴ്ചപ്പാട് പിന്തുടരുന്നു എന്നും അദ്ദേഹം പറഞ്ഞു.
മുഖർജി മുൻപോട്ട് വെച്ച കാര്യങ്ങൾ നടപ്പാക്കുന്ന കാലഘട്ടമാണ് ഇപ്പോൾ നമ്മൾ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ലാൽ കൃഷ്ണ, എൻ കെ ശശികുമാർ,
സംസ്ഥാന സമിതി അംഗം റീബ വർക്കി ,കുസുമാലയം ബാലകൃഷ്ണൻ, ജില്ലാ ഉപാദ്ധ്യക്ഷൻ അരുൺ മൂലേടം,ജില്ലാ സെക്രട്രി സിന്ധു അജിത്, മീഡിയകൺവീനർ ജിഷ്ണു പ്രസന്നകുമാർ, എസ് സി മോർച്ച ജില്ലാ അദ്ധ്യക്ഷൻ എൻ കെ കേശവൻ
,കോട്ടയം മണ്ഡലം അദ്ധ്യക്ഷൻ വി പി മുകേഷ്, പനച്ചിക്കാട് മണ്ഡലം അദ്ധ്യക്ഷൻ ഉണ്ണി വടവാതൂർ ഏറ്റുമാനൂർ മണ്ഡലം അദ്ധ്യക്ഷൻ സനീഷ് ഗോപി,വൈക്കം മണ്ഡലം അദ്ധ്യക്ഷൻ എം കെ മഹേഷ്,
വിനു ആർ മോഹൻ, ടി ആർ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles