വടകര കടത്തനാട് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടില്‍ പ്രധാന പ്രതി കോട്ടയം പാലായിൽ നിന്നും പിടിയിൽ : മുൻ ഡയറക്ടറെ പിടികൂടിയത് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ

കോട്ടയം : വടകര കടത്തനാട് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്രമക്കേടില്‍ പ്രധാന പ്രതിയായ ഡയറക്ടർ കോട്ടയത്തുനിന്നും പിടിയിൽ. കോഴിക്കോട് ചേന്നോളി എട്ടുതെങ്ങുള്ളതിൽ വീട്ടിൽ ഇ ടി റിനീഷി (41) നെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവി കെഎം സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പാലായിൽ നിന്നും പിടികൂടിയത്.

Advertisements

കടത്തനാട് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ ഡയറക്ടർ റിനിഷിനായാണ് ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇത് തുടർന്ന് സംസ്ഥാനത്തെമ്പാടും പ്രതിക്കായി വ്യാപക അന്വേഷണം നടക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിക്ഷേപത്തുക ലഭിക്കാത്തതിൻ്റെ പേരില്‍ വയോധികനായ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നലെയാണ് കടത്തനാട് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ കൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഡിസിസി സെകട്ടറി സുധീർ കുമാർ അറസ്റ്റിലാരായെങ്കിലും മുഖ്യ പ്രതി റിനിഷ് ഉള്‍പ്പെടെ 4 പേരെ പിടികൂടാൻ പൊലിസിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് റിനിഷിനായി കൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടിന് പുറത്തിറക്കിയത്. പേരാമ്പ്ര സ്വദേശിയായ റിനിഷ് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു എന്ന വിവിരം ലഭിച്ചെങ്കിലും പരിശാധനയില്‍ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം ഇയാളെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്. പ്രതിയെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.

തട്ടിപ്പ് നടത്തിയ പണം എവിടെ എന്ന് കണ്ടെത്തുന്നത് അടക്കം കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. സുധീർ കുമാറിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തത വരും എന്നതാണ് കൈംബാഞ്ച് നിഗമനം.

Hot Topics

Related Articles