തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ പതിനേഴിന അവകാശങ്ങൾ അടങ്ങിയ അവകാശ പത്രിക ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നൽകി. തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ദേവസ്വം മന്ത്രിയുടെ ഓഫീസിൽ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ യൂണിയൻ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി. ചർച്ചയിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി ജനറൽ സെക്രട്ടറി ചവറ എസ് ലാലു രക്ഷാധികാരികളായ കെ ജയകുമാർ, എൻ ഗോവിന്ദൻ നമ്പൂതിരി, വർക്കിംഗ് പ്രസിഡന്റ് അനിൽകുമാർ തെക്കുംഭാഗം, സെക്രട്ടറി പുനലൂർ പ്രശാന്തൻ പിള്ള, ട്രഷറർ പ്രേംജിത് ശർമ, സജി വിഷ്ണുത്തുകാവ്, കോലം കൃഷ്ണകുമാർ, ആർ രജുകുമാർ, അനിൽ ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Advertisements


