ഓണം ബംബറിന്റെ ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. അതേസമയം, 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയില്‍ മാറ്റം വരുത്തി. ഓണം ബംബർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ്. അറിയിച്ചു. ടിക്കറ്റ് വിലയില്‍ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില. (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി).90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നല്കാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക. നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരത്ത് നടത്തും. ടിക്കറ്റുകളുടെ ഓണ്‍ലൈൻ വില്‍പ്പന നിയമവിരുദ്ധമാണ്.
ഓണം ബംബറിന്റെ ഒന്നാം സമ്മാനം 25 കോടിയിൽ നിന്ന് 30 കോടിയായി വർദ്ധിപ്പിച്ചു


