വയനാട് കള്ളാടി മണ്ണിടിച്ചിൽ;  രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി ; ആകെ മരണം അഞ്ചായി 

കള്ളാടി മണ്ണിടിച്ചിൽ പ്രദേശത്ത് മൂന്നാം ദിവസം നടത്തിയ തെരച്ചിലിൽ രണ്ട് മൃതദേഹം കൂടി കണ്ടെത്തി. ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ (എൻജിനീയർ), ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ (എസ്കവേറ്റർ ഓപറേറ്റർ) എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാമിങ്ങിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.  ശേഷം മൃതദേഹങ്ങൾ അതത് സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്നും അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലില്‍ ഇതുവരെ അഞ്ച് പേരുടെ മൃതദേഹമാണ് ലഭിച്ചത്.

Advertisements

Hot Topics

Related Articles