വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത ; പാർട്ടി നിലപാട് ഏറ്റുപിടിക്കാതെ ഇ. പി ജയരാജൻ 

വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത. കരാർ കൈമാറ്റത്തിൽ അഴിമതി ഉന്നയിച്ച പാർട്ടി നിലപാട് ഏറ്റെടുക്കാതെയാണ് കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ്റെ പ്രതികരണമുണ്ടായത്. പദ്ധതിയിൽ വിവാദം അനാവശ്യമാണ്. അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെയെന്നും ഇപി ജയരാജൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഇപിയുടെ പ്രതികരണം. മുഖ്യമന്ത്രിക്കെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാ​ഗേഷും പ്രതിപക്ഷ നേതാവ് പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. അതിനിടയിലാണ് വേറിട്ട അഭിപ്രായവുമായി ഇപി രം​ഗത്തെത്തുന്നത്.

Advertisements

Hot Topics

Related Articles