നഷ്ടമായത് ​ഗുരുതുല്യനെ : പരിശുദ്ധ കാതോലിക്കാ ബാവാ 

കോട്ടയം : റ്റി.റ്റി.ചാക്കോയുടെ വിയോ​ഗത്തിലൂടെ ജീവിതത്തിലെ നിർണായക തീരുമാനത്തിന് മാർ​ഗനിർദേശം പകർന്ന ​ഗുരുനാഥനെയാണ് നഷ്ടമാകുന്നതെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. അധ്യാപകനായ റ്റി.റ്റി.ചാക്കോയാണ് വിദ്യാർത്ഥിയായിരുന്ന തനിക്ക് വൈ​ദിക സെമിനാരി പ്രവേശനത്തിന് വേണ്ട നിർദേശങ്ങൾ നൽകിയത്. സ്ക്കൂളിൽ പഠിപ്പിച്ചിട്ടില്ലെങ്കിലും പള്ളിയിലെ സണ്ടേസ്ക്കൂൾ അധ്യാപകൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ആത്മീയനിറവ് നേടാനായത് സൗഭാഗ്യമായി കരുതുന്നു. ശിഷ്യ​ഗണങ്ങളെ കരുതുന്ന ​ഗുരുവായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ മാനേജിം​ഗ് കമ്മിറ്റി അം​ഗം, എം.ഡി സെമിനാരി സ്ക്കൂൾ ​ഗവേണിം​ഗ് ബോർഡ് അം​ഗം തുടങ്ങി നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ചു. മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാ​ഗം എന്ന നിലയിലും ആത്മബന്ധമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ശ്രീ.റ്റി.റ്റി ചാക്കോയെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു.

Advertisements

Hot Topics

Related Articles