മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ രാഷ്ട്രീയപാർട്ടികളും സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ട; അത് സർക്കാറിന്‍റെ ഉത്തരവാദിത്തം : ജി. സുധാകരൻ

ആലപ്പുഴ: മെഡിക്കൽ കോളേജ് കോമ്പൗണ്ടുകളിൽ രാഷ്ട്രീ പാർട്ടികളും മറ്റ് സംഘടനകളും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്നും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്തമാണെന്നും ജി.സുധാകരൻ എം.എൽ.എ. മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും കലക്ടുറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ ഒരുസംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, ആ തീരുമാനം പാലിക്കപ്പെട്ടില്ല. കോമ്പൗണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്.

Advertisements

പിന്നെ സർക്കാറിന്‍റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ് എന്നാണ് പറയുന്നത്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ഇതെല്ലാം നീക്കം ചെയ്യണം. ഒരുപാർട്ടിയെയും അവിടെ കയറ്റിക്കൂടാ. പാർട്ടിയിൽപ്പെട്ട മനുഷ്യർക്ക് വരാം. അവിടെ പാർട്ടികൾ വരരുത്. സംഘടനകൾ അവിടെ യാതൊരു ഭക്ഷണവും കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന്റെ ഉത്തരവാദിത്വമാണത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അങ്ങനെ വേണ്ടെന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന് ശേഷവും സേവാഭാരതി ഷെഡും കെട്ടിയിരിക്കുകയാണന്നും ജി. സുധാകരൻ കുറ്റപ്പെടുത്തി.

Hot Topics

Related Articles