ഉസ്ബകിസ്ഥാനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

ആലപ്പുഴ: ഉസ്ബകിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ ചുമതല സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറും. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാലാണ് നടപടി. കുടുംബത്തിന്റെ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് പ്രാഥമിക നടപടിക്രമങ്ങൾ ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി ശേഖരിച്ചു തുടങ്ങി. സാവരിയയുടെ സഹപാഠികളിൽ ചിലർ കേരളത്തിലെത്തിയിട്ടുണ്ട്. ഇവരെ നേരിൽ കണ്ടും മൊഴിയെടുക്കും. ശേഖരിക്കും.

Advertisements

കൂടാതെ ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടോറിൽ നിന്നും വിശദവിവരങ്ങൾ ആരായും. മരണകാരണം തലക്കേറ്റ ക്ഷതം ആണെന്നാണ് റീ പോസ്റ്റ്മോർട്ടത്തിലും വ്യക്തമായിട്ടുണ്ട്. നട്ടെല്ലിന് ക്ഷതവും പുറത്തും വയറ്റിലും ചവിട്ടിയതിന്റെ പാടുകളുമുണ്ട്. തലക്ക് പിന്നിലും ഇടതു വശത്തും രണ്ട് തവണ അടിച്ചതിന്റെ അടയാളങ്ങളുണ്ട്. ലാപ്ടോപ് കൊണ്ട് അടിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു. പ്രതി മലപ്പുറം സ്വദേശി സദറുൽ അനം ഇപ്പോഴും ഉസ്ബകിസ്ഥാനിലെ ബുഖാറ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഉസ്ബക്കിസ്‌ഥാനിൽനിന്നുള്ള വിവരങ്ങൾ എംബസി വഴി ശേഖരിക്കും. പ്രതിയെ കേരളത്തിലെത്തിച്ച് വിചാരണ നടത്താനാണ് നീക്കം.

Hot Topics

Related Articles