മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

പാലാ . ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു. ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്.

Advertisements

ധാര, സർവാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയിൽ മസാജ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിർദേശം, പ്രാണായാമം, യോഗ, കൗൺസിലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിചയസമ്പന്നരായ ആയുർവേദ വിദഗ്ധ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലാണ് ചികിത്സകൾ നടക്കുന്നത്.
ആയുഷ് വകുപ്പിൽ നാച്ചുറോപ്പതി, സിദ്ധ വിഭാ​ഗങ്ങളുടെ നേതൃത്വത്തിലും ചികിത്സകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനും ഫോൺ നമ്പർ – 91885 25954

Hot Topics

Related Articles