സൗഹൃദം @ എസ് കെ എം 1991നാലാം വാർഷിക സമ്മേളനം നടത്തി

കുമരകം : എസ് കെ എം എച്ച് എസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ആയ സൗഹൃദം @ എസ് കെ എം, 1991 ൻ്റെ നാലാം വാർഷിക പൊതു സമ്മേളനം കൺവീനർ റ്റി. എം അഭിലാഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. ജോ. കൺവീനർ ശ്രീജ പി. എസ്. സ്വാഗതം ആശംസിച്ചു. കൺവീനർ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും കണക്കും യോഗം ഐക്യകണ്ഠേന പാസാക്കി. വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെ ക്യാഷ് അവാർഡും ഫലകവും നല്കി ആദരിച്ചു.
റ്റി.എം അഭിലാഷ് കൺവീനറായും സാബു . എസ് എസ്. ശ്രീജ പി . എസ് എന്നിവരെ ജോയിൻ്റ് കൺവീനർ മാരായും തെരഞ്ഞെടുത്തു.
അവാർഡിനർഹരായ കുട്ടികളേയും പുതിയ ഭരണ സമിതിയ്ക്കും എല്ലാ അംഗങ്ങളും ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. അജിമോൻ കെ.ജി നന്ദി രേഖപ്പെടുത്തി. തുടർന്ന് സാജുവിൻ്റെ നേതൃത്വത്തിൽ സംഗീതവിരുന്ന് അരങ്ങേറി.

Advertisements

Hot Topics

Related Articles