എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്തു; സ്കൂളിലെ വിദ്യാർത്ഥിയ്ക്കായി നിർമ്മിക്കുന്ന വീടിനായി റീനാ മാത്യു ഫൌണ്ടേഷൻ്റെ നേതൃത്വത്തിൽ സ്ഥലം കൈമാറി

കോട്ടയം : എം.ഡി സെമിനാരി ഹയർസെക്കൻഡറി സ്‌കൂളിലെ സ്ഥാപക ദിനാഘോഷം ഉയരെ 2026 സ്‌കൂൾ സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമന്റെ ഓർമ്മദിനം എന്നിവ ആചരിച്ചു. സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മധുമോഹൻ അധ്യക്ഷത വഹിച്ചു.

Advertisements

സ്‌കൂളിൽ നടന്ന പരിപാടിയുടെ ഭാഗമായി റീന മാത്യു ഫൗണ്ടേഷനും തുടക്കം കുറിച്ചു. സ്‌കൂളിൽ നിന്നും വിദ്യാർത്ഥികൾക്കായി വിതരണം ചെയ്യുന്ന 19 ആമത് വീട് നിർമ്മിക്കുന്നതിനായി റീനാ മാത്യു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പയ്യപ്പാടിയിലെ സ്ഥലം കൈമാറുകയും ചെയ്തു. ബാംഗ്ലൂരിലെ ആശുപത്രിയിൽ ഡോക്ടർമാരുടെ അനാസ്ഥയെ തുടർന്ന് മരണപ്പെട്ട റീന മാത്യുവിന്റെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി ഭർത്താവ് ഹാപ്പി കുര്യന്റെ നേതൃത്വത്തിലാണ് റീനാ മാത്യു ഫൗണ്ടേഷൻ ആരംഭിച്ചത്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ തുടക്കവും സ്‌കൂളിലെ പരിപാടി വഴി ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles