നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടൻ ടിനി ടോം. ദൈവത്തിന് സത്യം അറിയാമെന്നും ദൈവം നമുക്ക് വേണ്ടി പോരാടും എന്നും ടിനി ടോം കുറിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചത്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ടിനി ടോമിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, വർഗീയമായി അധിക്ഷേപിക്കാൻ തുടങ്ങിയ വകുപ്പുകളിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
‘ദൈവത്തിന് സത്യം അറിയാം അവിടുന്ന് നമുക്കുവേണ്ടി പോരാടും. ആവേ മരിയ. കൃപാസനം വിശ്വാസി’ എന്ന കുറിപ്പോടെ മാതാവിന്റെ രൂപത്തിൽ തൊടുന്ന ഫോട്ടോയാണ് ടിനി ടോം പങ്കുവച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അൻസിബ ഹസൻ ആദ്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ കേസെടുത്തിരുന്നില്ല. തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ ആവശ്യപ്പെട്ടത്.


