കളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒ.പി ബ്ലോക്ക് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു

കോട്ടയം:  കളത്തൂരിലെ കാണക്കാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം  ജലവിഭവ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു.  കളത്തൂരിലെ ആശുപത്രിയുടെ വികസനത്തിന് ആവശ്യമെങ്കിൽ കൂടുതൽ എംഎൽഎ ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisements

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആർ. വിജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ഉദ്ഘാടനം ചെയ്തു. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ ഉപഹാരസമർപ്പണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോൾ ജോബി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിൻസി ജയ്‌സൺ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം രതീഷ് എണ്ണച്ചേരിയിൽ

 ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സാം സാവിയോ, എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.അജയ് മോഹൻ, കാണക്കാരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഷിനി ബിജു, എൽസമ്മ ജോൺ, ബെറ്റ്സി മോൾ ജോഷി, ഗ്രാമപഞ്ചായത്തംഗങ്ങളായ 

ജോബി ജോസഫ്, ബിൻസി സിറിയക്ക്, മരീന തമ്പി, അനിത ജയമോഹൻ, അജയൻ കാപ്പിലോരത്ത്,

ബിബിൻ എബ്രാഹം, സോണി ജോസഫ്, റോയി ചാണകപ്പാറ, റെജി ജോസഫ്, ശ്യാമളകുമാരി, ബിജു പഴയപുരയ്ക്കൽ, ശോഭ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സോണി സി. ഹരിബാൽ,സി.ഡി.എസ് ചെയർപേഴ്സൺ സിനി സുനിൽ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles