കുമരകം :ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി ആഗസ്റ്റ് 28 കോട്ടത്തോട്ടിൽ നടത്തുന്നതിന്റെ
ഭാഗമായി കുമരകം ഗ്രാമപഞ്ചായത്തിന്റെയും ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെയും സംയുക്ത അഭിമുഖത്തിൽ ജില്ലാ – ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ ആഗസ്റ്റ് 24 25 28 തീയതികളിൽ നടത്തുന്ന കുമരകം ഫെസ്റ്റിൻ്റെ സംഘാടക സമിതി യോഗം
കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വൈശാഖ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ:അലൻ കുര്യാക്കോസ് മാത്യു, അഡ്വ.വിഷ്ണുമണി, ഏ.കെ ജയപ്രകാശ് പ്രസിഡൻ്റ് എസ് കെ. എം ദേവസ്വം), പഞ്ചായത്ത് അംഗങ്ങളായ കെ എസ് സലിമോൻ , പി ഐ എബ്രഹാം, കെ.ജി ബിനു, പി കെ സേതു,സ്മിത ലാലു, സീമ ദിലീപ്, നീതു റെജി, വി കെ സുനിത്ത്,
നവ നസ്രത്ത് പള്ളി വികാരി ഫാദർ സിറിയക് വലിയപറമ്പിൽ , ക്ലബ്ബ് ജന സെക്രട്ടറി എസ് ഡി പ്രേംജി, വൈസ് പ്രസിഡണ്ട് സാൽവിൻ കൊടിയന്തറ, എം എൻ ഗോപാലൻ ശാന്തി, ഡി ജി പ്രകാശൻ, ടി യു സുരേന്ദ്രൻ , കെ എസ് അനീഷ് എന്നിവർ സംസാരിച്ചു.സംഘാടക സമിതി ഭാരവാഹികളായി
ചെയർമാൻ എ.പി ഗോപി (പ്രസിഡൻ്റ് കുമരകം ഗ്രാമ പഞ്ചായത്ത്),കൺവീനർ കെ ജി ബിനു (ഗ്രാമ പഞ്ചായത്ത് അംഗം),ജോ :കൺവീനർ കുഞ്ഞച്ചൻ വേലിത്തറ എന്നിവർ അടങ്ങുന്ന 201 കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളികുമരകം ഫെസ്റ്റ് സംഘാടക സമിതി രൂപീകരിച്ചു

Advertisements

