സമൂഹ മാധ്യമത്തിലൂടെ വനിതാ സഹപ്രവർത്തരയെ അസഭ്യം പറഞ്ഞു ; ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്ത് കുത്തിയതോട് പൊലീസ് 

ആലപ്പുഴ : സമൂഹമാധ്യമത്തിലൂടെ വനിത സഹപ്രവർത്തകയെഅസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ  ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് പോലീസ് പിടിയിൽ. ചേർത്തല കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്റർലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്സ്അപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും  അപമാനിക്കുകയും ഭീഷണി പെടുത്തുകയും ചെയ്ത  ഓഫീസിൽ ജോലി ചെയ്ത് വരുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആണ് പോലീസ് പിടിയിലായത്.വനിത ജൂനിയർ ക്ലർക്ക് ന്റെ പരാതിയിലാണ് കേസ് എടുത്തത്. ഇയാൾ ഇതിനുമുമ്പും ജോലി ചെയ്തിരുന്ന സ്ഥലങ്ങളിൽ സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ചെയ്തിട്ടുള്ളയാളാണ് ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പിഡിപിപി ആക്ട് പ്രകാരവും മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രൈമറി ഹെൽത്ത് സെൻ്ററിലെ സഹപ്രവർത്തകരെ ചീത്തവിളിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെതിരെയും മാന്നാർ പോലീസ് സ്റ്റേഷnനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ കുത്തിയതോട്, പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ. എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Advertisements

Hot Topics

Related Articles