കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 24 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ തിയേറ്റർ പടി, ഏഴാം മയിൽ, കുരുവികൂട്, താഷ്കെൻ്റ്, ശാസ്താ ടെമ്പിൾ, മഞ്ചക്കുഴി,5 അം മയിൽ, വഞ്ചിമല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം മുടങ്ങും. കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന, മുണ്ടക്കൽ, മാർ സ്ലീവാ, നെടുംപുറം, താരാമംഗലം, വട്ടു കുളങ്ങര കടുപ്പിൽ, കടപ്പൂരൂ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, നടക്കപ്പാടം, പങ്കിപ്പുറം നമ്പർ വൺ, പങ്കിപ്പുറം നമ്പർ ടു, ഏലംകുന്ന് കുരിശ്, മാന്നില നമ്പർ വൺ, മാന്നില നമ്പർ 2, എസ്റ്റീം, എസ്റ്റീം.എച്ച്.റ്റി പുളിയാംകുന്ന്,കാടഞ്ചിറ, എന്നീ ട്രാൻസ്ഫർ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ സെൻട്രൽ ജംഗ്ഷൻ, അംഗാളമ്മൻ കോവിൽ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 5.30 വരെ ആനക്കുഴി, മലകുന്നം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ സെൻട്രൽ ജംഗ്ഷൻ, അംഗാളമ്മൻ കോവിൽ, മാർക്കറ്റ്, വിൻമാർട്ട്, മാന്നാർ, കിഷോർ, മറ്റക്കാട്, പിഎംസി, തടവനാൽ കോസ് വേ, എം.ഇ.എസ് കവല, നടക്കൽ, ഹുദ ജംഗ്ഷൻ, പ്രൈവറ്റ് സ്റ്റാൻഡ്, പയസ് മൗണ്ട് ചർച്ച് എന്നീ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ 05:00 വളക്കാട്ടുക്കുന്ന്, വാഴക്കൻ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ.ജി കോളേജ്, കടവുംഭാഗം, നെടുംകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുണ്ടയ്ക്കൽ പടി, കല്ലൂർ കൊട്ടാരം, പാലക്കോട്ട് പടി, കാവും പടി, കോളേജ്, കാലായിൽ പടി, കുരിശുപള്ളി ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം ടവർ ട്രാൻസ്ഫോർമറിൽ രാവിലെ 9 :30 മുതൽ 5: 30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ ആർട്ടിക്ക്, കൂട്ടിയാനി റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ടാ ഇലക്ട്രിക്കൽ സെക്ഷനിൽ വൈദ്യുതി മുടങ്ങുന്ന ട്രാൻസ്ഫോർമറുകൾ 1- മാർക്കറ്റ്, വിൻ മാർട്ട്, മാന്നാർ, കിഷോർ, പി.എം.സി, തടവനാൽ സമയം 8.30 മുതൽ 2 മണി വരെ 2, ഈരാറ്റുപേട്ട പൂ ഞാർ ജംഗ്ഷൻ( ടൗൺ) 8.30 മുതൽ 2 മണി വരെ 3- മുകളിലത്തെ നടക്കൽ( ഹുദാ പ്പള്ളി ഏരിയ) 3 മുതൽ 5 വരെ 4- പയസ് മൗണ്ട് ചർച്ച് ട്രാൻസ്ഫോർമർ പരിധിയിൽ 12.30 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.


