അഞ്ചാലുംമൂട് : ഗവണ്മെന്റ് എച്ച് എസ് എസ്സിൽ ആവേശം വാനോളമുയർത്തി സ്പോർട്സ് ഡേ 2026

അഞ്ചാലുംമൂട് : ഗവണ്മെന്റ് എച്ച് എസ് എസ്സിലെ ഈ വർഷത്തെ കായിക മത്സരങ്ങൾ 23,24 തീയതികളിലായി സംഘടിപ്പിച്ചു. അഞ്ചാലുംമൂട് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ജി പരിപാടി ഉത്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ അഡ്വ എം എസ് ഗോപകുമാർ കുട്ടികൾക്ക് ട്രോഫികൾ വിതരണംചെയ്തു. പി ടി എ വൈസ് പ്രസിഡന്റ്‌ ഷംനാർ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ ഷൈജു ടി എസ് സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ ബി പ്രതിജ്ഞ ചൊല്ലി കൊടുത്തു.എം പി ടി എ പ്രസിഡന്റ്‌ ഷെമി, കായിക അധ്യാപിക പ്രശാന്തി പി എസ്, ഫുട്ബോൾ കൺവീനർ സുജിത്ത് കുമാർ കെ എസ്, എച്ച് എസ് എസ് സ്റ്റാഫ്‌ സെക്രട്ടറി ഷോബിത, എസ് ആർ ജി കൺവീനർ രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. എച്ച് എസ് സ്റ്റാഫ്‌ സെക്രട്ടറി ജിജ എസ് നന്ദി പ്രകാശിപ്പിച്ചു.

Advertisements

രണ്ട് ദിവസം നീണ്ടു നിന്ന കായിക മത്സരത്തിൽ വിവിധ ഇനങ്ങളിലായി എണ്ണൂറോളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി.കഴിഞ്ഞ വർഷം നടന്ന ഫുട്ബോൾ മാമാങ്കത്തിലെ ഓരോ വിഭാഗത്തിലെയും വിജയികൾക്കും റണ്ണർസ് അപ്പിനും ട്രോഫിയും മെഡലും നൽകി.

Hot Topics

Related Articles