കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര ഗവൺമെന്റിന്റെ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ മാർക്കറ്റിംഗ് സപ്പോർട്ട് ആൻഡ് സർവീസ് പദ്ധതി പ്രകാരം കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും പ്രദർശനവും മൂന്ന് ദിവസങ്ങളിലായി നടന്നു.
5,6,7,8, 9, 11 എന്നീ ക്ലാസുകളിലെ 300 ഓളം വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. പരിശീലനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് തുടർ പരിശീലനം നൽകുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശില്പകല, മ്യൂറൽ പെയിന്റിംഗ് എന്നിവയിൽ വിദഗ്ദ്ധനായ വൈശാഖ്
തടി കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും, ചൂരൽ ഉപയോഗിച്ചുള്ള വസ്തുക്കൾ നിർമ്മിക്കുന്നതിന് ജയചന്ദ്രനും, തഴ ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കൾ നിർമിക്കുന്നതിന് പുഷ്പമ്മ ഇടയാഴവും ,
മുത്തുകൾ, സാൻഡ് സ്റ്റോൺ, ടൈഗർ സ്റ്റോൺ എന്നിവ ഉപയോഗിച്ച് ആഭരണങ്ങൾ നിർമ്മിക്കുന്നതിന് പി ആർ ഗോപാലൻ & എം ഐ ലീല എന്നിവരുമാണ് പരിശീലനം നൽകിയത്.
ഈ പദ്ധതി പ്രകാരം
ഒരു ജില്ലയിൽനിന്ന് ഒരു വർഷം ഒരു സ്കൂളിനെയാണ് ഇത്തരത്തിലുള്ള പരിശീലനം നൽകുന്നതിനായി തെരഞ്ഞെടുക്കുന്നത്.
ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം സ്കൂൾ മാനേജർ എ.കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം തൊഴിൽ പരിശീലിപ്പിക്കുകയും അതുവഴി വിദ്യാർത്ഥികൾക്ക് ഒരു വരുമാന മാർഗ്ഗം കൂടി ലഭിക്കുകയും ചെയ്യുംഎന്നതിനാൽ വിദ്യാർത്ഥികൾക്ക് തുടർ പരിശീലനത്തിന് ആവശ്യമായ എല്ലാ സഹായവും പ്രോത്സാഹനവും നൽകുവാൻ പരമാവധി ശ്രമം നടത്തുമെന്നും
മാനേജർ പറഞ്ഞു.
തുടർന്ന് പ്രോഗ്രാം ഓർഡിനേറ്റർ ലെനിൻ രാജ് കെ ആർ , പ്രിൻസിപ്പൽ എസ് സുനിമോൾ , ഹെഡ് മിസ്ട്രസ്
സുജാ പി. ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ പി എ അഭിലാഷ് സ്വാഗതവും വിഎസ് സുജ നന്ദിയും രേഖപ്പെടുത്തി.


