പരുത്തുംപാറ : ഓടിട്ട വീടിന്റെ മേൽക്കൂര പൊളിച്ച് ഉള്ളിൽ കയറി മോഷണം . പരുത്തുംപാറ ഷാപ്പു കുന്നിലെ പെട്രോൾ പമ്പിനു സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ അടുക്കളയിൽ പാചകവാതകം നിറച്ചു വച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയി . മേൽക്കൂരയുടെ ഓട് പൊളിച്ചതിന് ശേഷം തടി കൊണ്ടുള്ള സീലിംഗിന്റെ പലക മൂന്ന് സ്ഥലത്ത് പൊളിച്ചു മാറ്റിയതിനു ശേഷമാണ് വീടിനുള്ളിൽ ഇറങ്ങിയത്. അഞ്ചാം തവണ ആണ് ഈ വീട്ടിൽ മോഷണശ്രമം നടക്കുന്നത്. .
വീട്ടുകാർ ബംഗളൂരുവിലാണ് സ്ഥിര താമസം . വീടും സ്ഥലവും നോക്കുവാൻ ഏൽപ്പിച്ച ഇവരുടെ ബന്ധു വീട് വൃത്തിയാക്കുവാൻഇന്നലെ ജൂലെ 24 വെള്ളിയാഴ്ച രാവിലെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത് . ഒന്നിലധികം പേർ ഒരു തച്ചിന്റെ വീതം പണിയെടുത്ത് വീടിനുള്ളിൽ കയറിയിട്ട് വിലപിടിപ്പുള്ള ഒന്നും തന്നെ ലഭിച്ചില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഷ്ടപ്പെട്ട് ഇത്രയും ശ്രമം നടത്തിയിട്ട് കൈയും വീശി തിരികെ പോകണ്ടല്ലോയെന്ന് കരുതിയാകാം ഒടുവിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ചതെന്നാണ് വീട്ടുകാർ കരുതുന്നത് . കൊണ്ടുവന്ന ഒരു വെട്ടുകത്തി, സിലിണ്ടറുകൾക്ക് പകരം അലമാരയിൽ ഭദ്രമായി വച്ചതിനു ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. ഏതായാലും ചിങ്ങവനം പോലീസ് വീട്ടുകാരുടെ പരാതിയിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായാണു സൂചന.


