കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ യുവതി വെട്ടേറ്റ് മരിച്ചു. വെറ്റിലപ്പാറ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ ചിറമേല്‍ വീട്ടില്‍ സിമി ബിജു (46) ആണ് വെട്ടേറ്റു മരിച്ചത്. സംഭവത്തില്‍ സിമിയുടെ ഭർത്താവ് ബിജു ബോബനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. നിർമാണ തൊഴിലാളിയായ ബിജു വീട്ടുവഴക്കിനിടെ ഭാര്യയെ വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വീടിന് പുറത്തേക്കോടിയ സിമി മുറ്റത്ത് വീഴുകയായിരുന്നു.കഴുത്തില്‍ രണ്ടിടത്ത് വെട്ടേറ്റിട്ടുണ്ട്. അയല്‍ വാസികള്‍ സിമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടതുകൈത്തണ്ടയില്‍ മുറിവേറ്റ ബിജു ആശുപത്രില്‍ പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സിമി ആശുപത്രി ജീവനക്കാരിയാണ്. മക്കള്‍: അതുല്യ, അമിത, പരേതയായ അന്നമ്മ.സിമിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ശനി രാവിലെ 11 മണിക്ക് മാലിപ്പാറ സെന്‍റ് മേരീസ് പള്ളിയില്‍ സംസ്കരിക്കും.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
കോതമംഗലത്ത് യുവതി വെട്ടേറ്റ് മരിച്ചു: ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ


