എംജി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലെക്സ് ആണ് വിവാദമായത്. അധികാരത്തിന്റെ ചിഹ്നമായ ബൂട്ടും അതിനു മുൻപിൽ തലയുയർത്തി നിൽക്കുന്ന പാറ്റയുമാണ് ഫ്ലെക്സിൽ ഉള്ളത്. സർവ്വകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന് വി സി. എന്നാൽ ഫ്ലെക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളോടുള്ള ഐക്യദാർഢ്യമെന്നുമാണ് യൂണിയൻ നിലപാട്. ഫ്ലക്സ് എത്രയും വേഗം എടുത്തു മാറ്റണമെന്ന് എം. ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ. ഒരു കാരണവശാലും ബോർഡ് മാറ്റില്ലെന്ന നിലപാടിലാണ് യൂണിയൻ.
Advertisements


